---
title: "പിഞ്ചുകുഞ്ഞിന്റെ കഴുത്തറത്ത്  പെറ്റമ്മ ;  ഒന്നരവയസുകാരിയുടെ കൊലപാതകത്തിന്  കാരണം കുടുംബപ്രശ്നങ്ങളെന്ന് പ്രാഥമിക നിഗമനം"
english_title: "Thiruvananthapuram Mother Kills One And Half Year Old Daughter Malayinkeezhu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382084/ thiruvananthapuram-mother-kills-toddler-daughter-malayinkeezhu-pottayil"
published_at: "2026-09-11T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3721c85120_thiruvananthapuram-mother-kills-toddler-daughter-malayinkeezhu-pottayil.jpg"
keywords: ["Malayinkeezhu", "Child Murder"]
---

# പിഞ്ചുകുഞ്ഞിന്റെ കഴുത്തറത്ത്  പെറ്റമ്മ ;  ഒന്നരവയസുകാരിയുടെ കൊലപാതകത്തിന്  കാരണം കുടുംബപ്രശ്നങ്ങളെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊറ്റയിൽ സ്വദേശി ക്രിസ്റ്റിയാണ് മകൾ അന്നയെ കഴുത്തറുത്ത് കൊന്നത് എന്നാണ് വിവരം. ക്രിസ്റ്റിയെ മലയൻകീഴ് പോലീസ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊറ്റയിൽ സ്വദേശി ക്രിസ്റ്റിയാണ് മകൾ അന്നയെ കഴുത്തറുത്ത് കൊന്നത് എന്നാണ് വിവരം. ക്രിസ്റ്റിയെ മലയൻകീഴ് പോലീസ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം മലയൻകീഴിന് സമീപം പൊറ്റയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഒന്നര വയസ്സുകാരിയായ അന്നയെ അമ്മ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

മെഡിക്കൽ റെപ്രസെന്റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകൾ അന്നയും ബന്ധത്തിലുള്ള രണ്ട് മുത്തശ്ശിമാരും ഒരുമിച്ചാണ് ഈ വീട്ടിൽ താമസം.

ഇന്നലെ വൈകിട്ടോടെ കുഞ്ഞുമായി കിടപ്പുമുറിയിൽ കയറി വാതിൽ അടച്ച ശേഷം അമ്മ ക്രിസ്റ്റി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഏറെ നേരമായിട്ടും ഇവരെ കാണാത്തതിൽ സംശയം തോന്നി മുത്തശ്ശിയായ ജസിന്ത വാതിലിൽ മുട്ടി വിളിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലയൻകീഴ് പോലീസ് സ്ഥലത്തെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

കൊലയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളോ ക്രിസ്റ്റിക്ക് പ്രസവാനന്തര വിഷാദ രോഗമോ മറ്റ് മാനസിക പ്രശ്നങ്ങളോ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382084/ thiruvananthapuram-mother-kills-toddler-daughter-malayinkeezhu-pottayil)